Saturday 21 January 2012

രാത്രി മഴ പെയ്തു കൊണ്ടേയിരിക്കുന്നു..

പിന്‍വിളി  കേള്‍ക്കാതകലുമീ 
ഓര്‍മകളെ തിരയുന്നിതാ 
ഈ നിശബ്ദ നിശീഥിനിയില്‍ .
ഇരുള്‍ നിറഞ്ഞ വഴികളില്‍
വിറയാര്‍ന്ന കൈകളാല്‍
തെന്നല്‍ വന്നുരസിയപ്പോള്‍....,
രക്തമൊലിക്കുന്ന നിഴല്ക്കോലങ്ങള്‍
കണ്ണീരു   തുടയ്ക്കുന്നത്
ഒരു മിന്നാമിന്നിയുടെ ഇത്തിരി വെട്ടത്തില്‍
ഞാന്‍ നോക്കി നിന്നു.
അന്ന് പെയ്ത ആ രാത്രി മഴ
ആര്‍ക്കു വേണ്ടിയായിരുന്നു.....?
എനിക്കോ..., നിനക്കോ..., അതോ....,
നമ്മുടെ മൂഡസ്വര്‍ഗത്തിനോ?
രാത്രി  അവസാനിച്ചിരിക്കുന്നു....
ഞാന്‍ നോവിന്‍ ചിതാ ഭസ്മത്തിന്റെ
സൂക്ഷിപ്പുകാരിയായി.
രാത്രി മഴ പെയ്തു കൊണ്ടേയിരിക്കുന്നു...
കൂടെ ഓര്‍മകളും.....





2 comments:

  1. രാത്രിമഴ പെയ്തു കൊണ്ടേയിരിക്കുന്നു..
    ഞാന്‍ തീര്‍ത്ത മൂഡസ്വര്‍ഗത്തിന്‍ ചിതാഭസ്മം കണ്ണീര്‍മഴയില്‍ ഒഴുക്കിക്കളയുന്നു...

    ReplyDelete
  2. രാത്രിമഴ പെയ്തുകൊണ്ടേയിരിക്കുന്നു... ഓർമ്മകളും...

    ReplyDelete