Thursday 19 January 2012

വീണ്ടെടുപ്പ്‌

മനസ്സില്‍ നിശബ്ദതയെ ആലേഖനം

ചെയ്തത് നിന്‍റെ പ്രണയമാണ്.

നമുക്കിടയില്‍ ഒരേ നിറമോ മണമോ ഇല്ല....

എങ്കിലും, അടഞ്ഞു കിടന്നിരുന്ന

ഹൃദയ കവാടത്തിന്‍ വിടവിലൂടെ

നിന്‍ പ്രണയം വീശി.....

ക്ഷണിക്കാതെയെത്തുന്ന അതിഥിയാണ്

എനിക്ക് നിന്‍ പ്രണയം....

ഏകാന്തതയുടെ തടവറയില്‍ എന്നെ

വലിച്ചെറിഞ്ഞു പോയ ഹിമകണങ്ങള്‍

എന്തിനോ പുനര്‍ജനിക്കുന്നു.

വീണ്ടും പ്രണയാര്‍ദ്രമായ ഒരു വരഷകാലം

എന്നെ മാത്രം തേടിയെത്തി.

നനഞ്ഞും നനയാതെയും ഒരു

കുടകീഴില് ‍കൈകോര്‍ത്തു

നടന്നു നാം ആ പ്രണയമഴയിലൂടെ....

നനുത്ത മണ്ണില്‍ ഒളിഞ്ഞു കിടന്നിരുന്ന

വിരഹത്തിന്‍ മണമായിരുന്നു മഴതുല്ലികള്‍ക്ക്....

ഒടുവില്‍...നിശബ്തത വിടരാന്‍ വെമ്പുന്ന

ഇളം മൊട്ടുകലായ്‌...,പൂക്കളായ് വിടര്ന്നപ്പോഴേക്കും

നമ്മുടെ പ്രണയം കനത്ത മൌനത്തില്‍

പുതച്ചു മൂടിയുരങ്ങുകയാണ്...

ശിശിരകാലത്തിന്‍ വിക്രിതികലാല്‍

വീര്‍പ്പുമുട്ടിയ പ്രണയമേ....,

നിന്നെയോര്‍ക്കുമ്പോള്‍ വന്നുവീഴുന്നിതെന്നാത്മാവില്‍

മനസ്സിനെ അസ്വസ്ഥമാക്കുന്ന വരികള്‍....

ഞാന്‍ അടക്കം ചെയ്ത പ്രണയത്തിന്‍ മൂകസാക്ഷിയായി.

ഇന്നെനിക്കു സ്വന്തം മനസ്സിന്റെ ഏതു പ്രവിശ്യയില്‍

നിന്നെന്നറിയാത്ത വേദന മാത്രം.

ഓര്‍മകളാല്‍ ഉറഞ്ഞു പൊട്ടിയ മനസ്സ്

തിരയുന്നത് ഒരല്പം സാന്ത്വനമാണ്...

ഋതുക്കള്‍ ഓരോന്നായ് പടിയിറങ്ങുന്നു....

ഒടുവില്‍ വിരുന്നു വന്ന വസന്ത കാലം

മനസ്സിനോട് മന്ത്രിച്ചു ......

എല്ലാം സ്നേഹത്താല്‍ വീണ്ടെടുക്കാം.......

4 comments:

  1. ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓര്‍മ്മകള്‍........ അത് ഒരിക്കലും മറക്കാന്‍ കഴിയില്ല ........ചിലത് .മനസ്സില്‍ എന്നും നീറി നീറി അവശേഷിക്കും .....മറ്റു ചിലത് ..ഒരു കുളിര്‍ കാറ്റായി തഴുകും ...രണ്ടായാലും ഫലം ......മുറിവുകള്‍ മാത്രം... അതും സുഖം ഉള്ള ഒരു മുറിവ് ....

    ReplyDelete
  2. മുറിവുകള്‍ മാത്രം... അതും സുഖം ഉള്ള ഒരു മുറിവ് ....
    thnx Jo .......

    ReplyDelete
  3. Ellaam snehaththaal veentedukkanam.... Murinju poya ezhuththulppede...

    ReplyDelete