Monday 20 February 2012

പ്രണയത്തിന്‍ ഗൃഹാതുരത

ഗൃഹാതുരത പൂക്കുന്ന
ഇടവഴികളിലൂടെയുള്ള യാത്ര ....
നിന്റെ പ്രണയ നിലാവ്
എനിക്ക് വഴി തെളിച്ചു.
എത്രയെത്ര ഭാവങ്ങളില്‍ ...
വാക്കായ്, വാഗ്മയങ്ങളായ്...,
ഈ യാത്രയില്‍ ഞാന്‍
അറിയുന്നു നിന്നെ.
എങ്കിലും.., ഒരു കടങ്കഥ പോലെ
നിനക്കായ് കവിതയെഴുതുകായാണ് ഞാന്‍.
പ്രണയത്തിന്‍ ഗൃഹാതുരത
വീണ്ടും പൂക്കുന്നു....
കൊഴിഞ്ഞു വീഴാനുള്ളതാണെന്നു
അറിയാമെങ്കിലും ......
ഈ പൂക്കാലത്തെ ഞാന്‍
ഒത്തിരി ഇഷ്ട്ടപ്പെടുന്നു...

2 comments:

  1. ഒരു കടങ്കഥ പോലെ
    നിനക്കായ് കവിതയെഴുതുകായാണ് ഞാന്‍......


    നന്നായി എഴുത്ത് തുടരുക....

    ReplyDelete
  2. കൊഴിഞ്ഞു വീഴാനുള്ളതാണെന്നു
    അറിയാമെങ്കിലും ......
    ഈ പൂക്കാലത്തെ ഞാന്‍
    ഒത്തിരി ഇഷ്ട്ടപ്പെടുന്നു...

    ഈ ഭാഗം ഒത്തിരി ഇഷ്ടായി..

    ReplyDelete