Saturday, 21 January 2012

രാത്രി മഴ പെയ്തു കൊണ്ടേയിരിക്കുന്നു..

പിന്‍വിളി  കേള്‍ക്കാതകലുമീ 
ഓര്‍മകളെ തിരയുന്നിതാ 
ഈ നിശബ്ദ നിശീഥിനിയില്‍ .
ഇരുള്‍ നിറഞ്ഞ വഴികളില്‍
വിറയാര്‍ന്ന കൈകളാല്‍
തെന്നല്‍ വന്നുരസിയപ്പോള്‍....,
രക്തമൊലിക്കുന്ന നിഴല്ക്കോലങ്ങള്‍
കണ്ണീരു   തുടയ്ക്കുന്നത്
ഒരു മിന്നാമിന്നിയുടെ ഇത്തിരി വെട്ടത്തില്‍
ഞാന്‍ നോക്കി നിന്നു.
അന്ന് പെയ്ത ആ രാത്രി മഴ
ആര്‍ക്കു വേണ്ടിയായിരുന്നു.....?
എനിക്കോ..., നിനക്കോ..., അതോ....,
നമ്മുടെ മൂഡസ്വര്‍ഗത്തിനോ?
രാത്രി  അവസാനിച്ചിരിക്കുന്നു....
ഞാന്‍ നോവിന്‍ ചിതാ ഭസ്മത്തിന്റെ
സൂക്ഷിപ്പുകാരിയായി.
രാത്രി മഴ പെയ്തു കൊണ്ടേയിരിക്കുന്നു...
കൂടെ ഓര്‍മകളും.....

Thursday, 19 January 2012

അപരിചിതര്‍...

സ്നേഹം തുളുമ്പി നില്‍ക്കുമ്പോഴും...
ഒരു കടങ്കഥ പോലെ
എന്നിലെ 'നിന്നെ' യും
നിന്നിലെ 'എന്നെ' യും
നമ്മള്‍ അപരിചിതരാക്കി.
ഇന്നലെകളിലെ 'നമ്മള്‍'..,
ഇന്ന് 'ഞാനും' 'നീയും' .
ഇവിടെ സ്നേഹത്തിന്റെ
ശ്വാസം നിലച്ചിരിക്കുന്നു...
'നമ്മള്‍' മരിച്ചിരിക്കുന്നു...
ഇനി ..., 'നീ' 'ഞാന്‍'
രണ്ടു അപരിചിതര്‍....,
സ്നേഹിച്ചു കൊതിതീരാത്തവരായ്,,,
അകലങ്ങളിലേയ്ക്ക്...

വീണ്ടെടുപ്പ്‌

മനസ്സില്‍ നിശബ്ദതയെ ആലേഖനം

ചെയ്തത് നിന്‍റെ പ്രണയമാണ്.

നമുക്കിടയില്‍ ഒരേ നിറമോ മണമോ ഇല്ല....

എങ്കിലും, അടഞ്ഞു കിടന്നിരുന്ന

ഹൃദയ കവാടത്തിന്‍ വിടവിലൂടെ

നിന്‍ പ്രണയം വീശി.....

ക്ഷണിക്കാതെയെത്തുന്ന അതിഥിയാണ്

എനിക്ക് നിന്‍ പ്രണയം....

ഏകാന്തതയുടെ തടവറയില്‍ എന്നെ

വലിച്ചെറിഞ്ഞു പോയ ഹിമകണങ്ങള്‍

എന്തിനോ പുനര്‍ജനിക്കുന്നു.

വീണ്ടും പ്രണയാര്‍ദ്രമായ ഒരു വരഷകാലം

എന്നെ മാത്രം തേടിയെത്തി.

നനഞ്ഞും നനയാതെയും ഒരു

കുടകീഴില് ‍കൈകോര്‍ത്തു

നടന്നു നാം ആ പ്രണയമഴയിലൂടെ....

നനുത്ത മണ്ണില്‍ ഒളിഞ്ഞു കിടന്നിരുന്ന

വിരഹത്തിന്‍ മണമായിരുന്നു മഴതുല്ലികള്‍ക്ക്....

ഒടുവില്‍...നിശബ്തത വിടരാന്‍ വെമ്പുന്ന

ഇളം മൊട്ടുകലായ്‌...,പൂക്കളായ് വിടര്ന്നപ്പോഴേക്കും

നമ്മുടെ പ്രണയം കനത്ത മൌനത്തില്‍

പുതച്ചു മൂടിയുരങ്ങുകയാണ്...

ശിശിരകാലത്തിന്‍ വിക്രിതികലാല്‍

വീര്‍പ്പുമുട്ടിയ പ്രണയമേ....,

നിന്നെയോര്‍ക്കുമ്പോള്‍ വന്നുവീഴുന്നിതെന്നാത്മാവില്‍

മനസ്സിനെ അസ്വസ്ഥമാക്കുന്ന വരികള്‍....

ഞാന്‍ അടക്കം ചെയ്ത പ്രണയത്തിന്‍ മൂകസാക്ഷിയായി.

ഇന്നെനിക്കു സ്വന്തം മനസ്സിന്റെ ഏതു പ്രവിശ്യയില്‍

നിന്നെന്നറിയാത്ത വേദന മാത്രം.

ഓര്‍മകളാല്‍ ഉറഞ്ഞു പൊട്ടിയ മനസ്സ്

തിരയുന്നത് ഒരല്പം സാന്ത്വനമാണ്...

ഋതുക്കള്‍ ഓരോന്നായ് പടിയിറങ്ങുന്നു....

ഒടുവില്‍ വിരുന്നു വന്ന വസന്ത കാലം

മനസ്സിനോട് മന്ത്രിച്ചു ......

എല്ലാം സ്നേഹത്താല്‍ വീണ്ടെടുക്കാം.......

അജ്ഞതമായിരിക്കട്ടെയെന്നും...

ചില മുഖങ്ങള്‍ കാണുമ്പോള്‍ ഓര്‍ക്കും...,
എവിടെയോ കണ്ടുമറന്ന പോലെ...
ചില സ്വരം കേള്‍ക്കുമ്പോള്‍ ഓര്‍ക്കും...,
എവിടെയോ കേട്ട് മറന്ന പോലെ...
ചില വഴികള്‍ പിന്നിടുമ്പോള്‍ ഓര്‍ക്കും...,
ഏതോ സ്വപ്നത്തില്‍ കണ്ട പോലെ...
ചികയുവാന്‍ വയ്യ ഇതിനുത്തരങ്ങള്‍...
അജ്ഞതമായിരിക്കട്ടെയെന്നും.