Friday 22 November 2013

കുഞ്ഞുകവിതകൾ


 "മഞ്ചാടി മണികളെണ്ണി 
വഴക്കിട്ടിരുന്ന 
നീയും ഞാനും ..
ചുവന്ന ഓർമകളിൽ 
നീ പുഞ്ചിരിക്കുന്നു ."



"ഗുൽമോഹറിൻ ചുവപ്പു പോലൊരു പ്രണയം
ഒരിതളിൽ നിറഞ്ഞു തുളുമ്പിയൊരു പ്രണയം
ഓർമകൾക്കും ഈ വാകപ്പൂക്കൾക്കും ഒരേ നിറം"




"വൃശ്ചിക കുളിരിൽ
മുങ്ങി നിവരുന്നൊരു
കുഞ്ഞു സൂര്യൻ ... "      




"പിണങ്ങിയും ഇണങ്ങിയും
കൈ കോര്‍ത്ത്‌ നടക്കുന്ന
'ഞാനും' 'നീയു'മാണ്
മഴയും മൗനവും...."




"നഷ്ട്ടബാല്യത്തിൻ
ഓർമകളേന്തിയ
കടലാസു തോണികൾ ."


"പഴുത്ത ഇലകൾ 
പൊഴിക്കുന്ന ഒരു
'ഓർമ്മ മരം'- മനസ്സ്"



Tuesday 24 September 2013

ഇരുട്ടിന്റെ മകൾക്ക് ...

കുഞ്ഞേ ,,,
നീ  തെരുവിന്റെ  മകൾ ..
നീ  ഇരുട്ടിന്റെ  മകൾ ..

ആരാലും  പിച്ചിചീന്താൻ
വിധിക്കപ്പെട്ടവൾ ...
ഈ  കറുത്ത സമൂഹത്തിൽ ,
കറുത്ത  കണ്ണുകളുള്ള
കഴുകന്മാർ  ഉറ്റുനോക്കുന്നത്
കുഞ്ഞിളം മാംസത്തിലേക്ക്..
നിന്റെ  ചുറ്റിനും
ഏതോ  നിഴലുകൾ ...
നിന്നെ  പുതച്ചു  മൂടാൻ
കുറെ  കറുത്ത  അക്ഷരങ്ങളും ...
നീ  ജനിക്കേണ്ടായിരുന്നു ,,
മകളായി ...   അല്ല ,,,

തെരുവിന്റെ  മകളായി ..
ഇരുട്ടിന്റെ  മകളായി ..

Sunday 24 February 2013

പ്രിയ നന്ദിതയ്ക്ക് ....

പ്രിയ  നന്ദിതയ്ക്ക് .... 



ഒരു മെയ്‌ മാസ പൂവ് ... 
അടര്‍ന്നു വീണെങ്കിലും ,
ജ്വലിക്കുന്ന അക്ഷരങ്ങളാല്‍ 
നീ  തീര്‍ത്തൊരു ലോകം ... 
എനിക്കും  നിനക്കുമിടയില്‍ 
ആരോ  തീര്‍ത്ത  സൗഹൃദം ... 
പ്രിയ  നന്ദിതാ ,,,
പറയാന്‍ ബാക്കിവെച്ച 

മൗന  പ്രണയം 
നിന്‍റെ  കണ്ണുകളില്‍ 
നിറഞ്ഞു  തുളുമ്പുന്നു ... 
വെളിച്ചം കാണാതെ സൂക്ഷിച്ച
ഡയറി  താളുകളില്‍ ... 

നീയെഴുതിയ  കവിതകള്‍ 
നിന്നെ  എഴുതുകയായിരുന്നു ... 
നീ പോലുമറിയാതെ ,
നിന്‍റെ  മനസ്സ് അക്ഷരങ്ങളാവുകയായിരുന്നു ....
ആരും അറിയാതെ പോയ
പ്രണയാക്ഷരങ്ങള്‍ ..... 

മരണാക്ഷരങ്ങള്‍ .... 

Saturday 5 January 2013

ഒരു ചുവന്ന സന്ധ്യയുടെ ഓര്‍മയ്ക്ക്












ഗുല്‍മോഹറിന്‍  ചുവപ്പിനാല്‍
നീയെഴുതിയ  പ്രണയ   കാവ്യം
എന്‍ കാതുകളില്‍
നിന്‍ ചുണ്ടുകള്‍
മന്ത്രിച്ചപ്പോള്‍ ...,
നമുക്ക് വേണ്ടി മാത്രം
പെയ്ത പ്രണയ മഴ
ഒരുടലായി നിന്നു
നാം  നനയുകയായിരുന്നു .
ഈ ചുവന്ന സന്ധ്യ
നമ്മുടെ പ്രണയത്തെ  
പുതച്ചു മൂടിയിരിക്കുകയാണ് ...
 അങ്ങ് ദൂരെ വിരിയാന്‍
വിതുമ്പി നില്‍ക്കുന്ന
നിശാപുശ്പങ്ങളെ
ഒരുടലായി നിന്ന് നാം
കൊതി തീരെ നോക്കി നിന്നു ...

ചിന്നിച്ചിതറി പെയ്യുന്ന
പ്രണയമഴ നമുക്കിടയില്‍
പെയ്തൊഴിയാതങ്ങനെ ...