ഗുല്മോഹറിന് ചുവപ്പിനാല്‍
നീയെഴുതിയ പ്രണയ കാവ്യം
എന്‍ കാതുകളില്‍
നിന് ചുണ്ടുകള്‍
മന്ത്രിച്ചപ്പോള്‍ ...,
നമുക്ക് വേണ്ടി മാത്രം
പെയ്ത പ്രണയ മഴ
ഒരുടലായി നിന്നു
നാം നനയുകയായിരുന്നു .
ഈ ചുവന്ന സന്ധ്യ
നമ്മുടെ പ്രണയത്തെ
പുതച്ചു മൂടിയിരിക്കുകയാണ് ...
അങ്ങ് ദൂരെ വിരിയാന്‍
വിതുമ്പി നില്ക്കുന്ന
നിശാപുശ്പങ്ങളെ
ഒരുടലായി നിന്ന് നാം
കൊതി തീരെ നോക്കി നിന്നു ...
ചിന്നിച്ചിതറി പെയ്യുന്ന
പ്രണയമഴ നമുക്കിടയില്‍
പെയ്തൊഴിയാതങ്ങനെ ...
പ്രണയമഴ നനഞ്ഞ്...
ReplyDeleteപെയ്തൊഴിയാതങ്ങനെ ... :)
ReplyDeleteNaam mazhayaayirunnu....
ReplyDeletelove n love only...
ReplyDeleteപെയ്തൊഴിയാതെ....
ReplyDelete