Friday, 22 November 2013

കുഞ്ഞുകവിതകൾ


 "മഞ്ചാടി മണികളെണ്ണി 
വഴക്കിട്ടിരുന്ന 
നീയും ഞാനും ..
ചുവന്ന ഓർമകളിൽ 
നീ പുഞ്ചിരിക്കുന്നു .""ഗുൽമോഹറിൻ ചുവപ്പു പോലൊരു പ്രണയം
ഒരിതളിൽ നിറഞ്ഞു തുളുമ്പിയൊരു പ്രണയം
ഓർമകൾക്കും ഈ വാകപ്പൂക്കൾക്കും ഒരേ നിറം"
"വൃശ്ചിക കുളിരിൽ
മുങ്ങി നിവരുന്നൊരു
കുഞ്ഞു സൂര്യൻ ... "      
"പിണങ്ങിയും ഇണങ്ങിയും
കൈ കോര്‍ത്ത്‌ നടക്കുന്ന
'ഞാനും' 'നീയു'മാണ്
മഴയും മൗനവും...."
"നഷ്ട്ടബാല്യത്തിൻ
ഓർമകളേന്തിയ
കടലാസു തോണികൾ ."


"പഴുത്ത ഇലകൾ 
പൊഴിക്കുന്ന ഒരു
'ഓർമ്മ മരം'- മനസ്സ്"2 comments:

  1. മിനിക്കവിതകള്‍, മൈക്രോക്കവിതകള്‍!

    ReplyDelete