ഓര്‍മകളെ പ്രണയിച്ചു ഒരു യാത്ര... ഒടുവിലത്തെ സൂര്യാസ്തമയത്തിനു സാക്ഷിയാകുന്നതു വരെ... സ്നേഹപൂർവ്വം , ഓർമകളെ പ്രണയിക്കുന്ന കൂട്ടുകാരി ...
Monday, 11 July 2016
Thursday, 20 March 2014
സഹയാത്രികർ
ഇരു പുസ്തകങ്ങളിൽ
മയങ്ങി കിടന്ന
വായിക്കപ്പെടാത്ത
കവിതകളായിരുന്നു നാം.
ഇന്ന് നാം പരസ്പരം
വായിച്ചു തുടങ്ങിയിരിക്കുന്നു.
ചുവന്ന അടിവരയിട്ട
അക്ഷരത്തെറ്റുകളെ
പരസ്പരം തിരുത്തി ,,
നമ്മിലെ നന്മയെ ഉണര്ത്തി
നീയും ഞാനും
നമ്മളായിരിക്കുന്നു .
ഇനി ചേർന്നിരുന്നു ,,,
കാലം നമുക്കായ് സമ്മാനിച്ച
പ്രണയകാവ്യം വായിക്കാം...
ചുവന്ന സന്ധ്യയെ പോലെ
മനോഹരമായൊരു പ്രണയകാവ്യം.
ഒരുപാടു സ്നേഹിച്ചു ,,,
ജീവിത യാത്ര തുടരാം...
സഹയാത്രികർ നാം .
മയങ്ങി കിടന്ന
വായിക്കപ്പെടാത്ത
കവിതകളായിരുന്നു നാം.
ഇന്ന് നാം പരസ്പരം
വായിച്ചു തുടങ്ങിയിരിക്കുന്നു.
ചുവന്ന അടിവരയിട്ട
അക്ഷരത്തെറ്റുകളെ
പരസ്പരം തിരുത്തി ,,
നമ്മിലെ നന്മയെ ഉണര്ത്തി
നീയും ഞാനും
നമ്മളായിരിക്കുന്നു .
ഇനി ചേർന്നിരുന്നു ,,,
കാലം നമുക്കായ് സമ്മാനിച്ച
പ്രണയകാവ്യം വായിക്കാം...
ചുവന്ന സന്ധ്യയെ പോലെ
മനോഹരമായൊരു പ്രണയകാവ്യം.
ഒരുപാടു സ്നേഹിച്ചു ,,,
ജീവിത യാത്ര തുടരാം...
സഹയാത്രികർ നാം .
![]() |
Friday, 22 November 2013
കുഞ്ഞുകവിതകൾ
"മഞ്ചാടി മണികളെണ്ണി
വഴക്കിട്ടിരുന്ന
നീയും ഞാനും ..
ചുവന്ന ഓർമകളിൽ
നീ പുഞ്ചിരിക്കുന്നു ."
ഒരിതളിൽ നിറഞ്ഞു തുളുമ്പിയൊരു പ്രണയം
ഓർമകൾക്കും ഈ വാകപ്പൂക്കൾക്കും ഒരേ നിറം"
"വൃശ്ചിക കുളിരിൽ
മുങ്ങി നിവരുന്നൊരു
കുഞ്ഞു സൂര്യൻ ... "
"പിണങ്ങിയും ഇണങ്ങിയും
കൈ കോര്‍ത്ത് നടക്കുന്ന
'ഞാനും' 'നീയു'മാണ്
മഴയും മൗനവും...."
"നഷ്ട്ടബാല്യത്തിൻ
ഓർമകളേന്തിയ
കടലാസു തോണികൾ ."
"പഴുത്ത ഇലകൾ
പൊഴിക്കുന്ന ഒരു
'ഓർമ്മ മരം'- മനസ്സ്"
Tuesday, 24 September 2013
ഇരുട്ടിന്റെ മകൾക്ക് ...
കുഞ്ഞേ ,,,
നീ തെരുവിന്റെ മകൾ ..
നീ ഇരുട്ടിന്റെ മകൾ ..
ആരാലും പിച്ചിചീന്താൻ
വിധിക്കപ്പെട്ടവൾ ...
ഈ കറുത്ത സമൂഹത്തിൽ ,
കറുത്ത കണ്ണുകളുള്ള
കഴുകന്മാർ ഉറ്റുനോക്കുന്നത്
കുഞ്ഞിളം മാംസത്തിലേക്ക്..
നിന്റെ ചുറ്റിനും
ഏതോ നിഴലുകൾ ...
നിന്നെ പുതച്ചു മൂടാൻ
കുറെ കറുത്ത അക്ഷരങ്ങളും ...
നീ ജനിക്കേണ്ടായിരുന്നു ,,
മകളായി ... അല്ല ,,,
തെരുവിന്റെ മകളായി ..
ഇരുട്ടിന്റെ മകളായി ..
നീ തെരുവിന്റെ മകൾ ..
നീ ഇരുട്ടിന്റെ മകൾ ..
ആരാലും പിച്ചിചീന്താൻ
വിധിക്കപ്പെട്ടവൾ ...
ഈ കറുത്ത സമൂഹത്തിൽ ,
കറുത്ത കണ്ണുകളുള്ള
കഴുകന്മാർ ഉറ്റുനോക്കുന്നത്
കുഞ്ഞിളം മാംസത്തിലേക്ക്..
നിന്റെ ചുറ്റിനും
ഏതോ നിഴലുകൾ ...
നിന്നെ പുതച്ചു മൂടാൻ
കുറെ കറുത്ത അക്ഷരങ്ങളും ...
നീ ജനിക്കേണ്ടായിരുന്നു ,,
മകളായി ... അല്ല ,,,
തെരുവിന്റെ മകളായി ..
ഇരുട്ടിന്റെ മകളായി ..
Sunday, 24 February 2013
പ്രിയ നന്ദിതയ്ക്ക് ....
പ്രിയ നന്ദിതയ്ക്ക് ....
ഒരു മെയ് മാസ പൂവ് ...
അടര്‍ന്നു വീണെങ്കിലും ,
ജ്വലിക്കുന്ന അക്ഷരങ്ങളാല്‍
നീ തീര്‍ത്തൊരു ലോകം ...
എനിക്കും നിനക്കുമിടയില്‍
ആരോ തീര്‍ത്ത സൗഹൃദം ...
പ്രിയ നന്ദിതാ ,,,
പറയാന്‍ ബാക്കിവെച്ച
മൗന പ്രണയം
നിന്‍റെ കണ്ണുകളില്‍
നിറഞ്ഞു തുളുമ്പുന്നു ...
വെളിച്ചം കാണാതെ സൂക്ഷിച്ച
ഡയറി താളുകളില്‍ ...
നീയെഴുതിയ കവിതകള്‍
നിന്നെ എഴുതുകയായിരുന്നു ...
നീ പോലുമറിയാതെ ,
നിന്‍റെ മനസ്സ് അക്ഷരങ്ങളാവുകയായിരുന്നു ....
ആരും അറിയാതെ പോയ
പ്രണയാക്ഷരങ്ങള്‍ .....
മരണാക്ഷരങ്ങള്‍ ....
Saturday, 5 January 2013
ഒരു ചുവന്ന സന്ധ്യയുടെ ഓര്‍മയ്ക്ക്
ഗുല്‍മോഹറിന്‍ ചുവപ്പിനാല്‍
നീയെഴുതിയ പ്രണയ കാവ്യം
എന്‍ കാതുകളില്‍
നിന്‍ ചുണ്ടുകള്‍
മന്ത്രിച്ചപ്പോള്‍ ...,
നമുക്ക് വേണ്ടി മാത്രം
പെയ്ത പ്രണയ മഴ
ഒരുടലായി നിന്നു
നാം നനയുകയായിരുന്നു .
ഈ ചുവന്ന സന്ധ്യ
നമ്മുടെ പ്രണയത്തെ
പുതച്ചു മൂടിയിരിക്കുകയാണ് ...
അങ്ങ് ദൂരെ വിരിയാന്‍
വിതുമ്പി നില്‍ക്കുന്ന
നിശാപുശ്പങ്ങളെ
ഒരുടലായി നിന്ന് നാം
കൊതി തീരെ നോക്കി നിന്നു ...
ചിന്നിച്ചിതറി പെയ്യുന്ന
പ്രണയമഴ നമുക്കിടയില്‍
പെയ്തൊഴിയാതങ്ങനെ ...
Thursday, 29 November 2012
Sunday, 20 May 2012
Monday, 20 February 2012
പ്രണയത്തിന്‍ ഗൃഹാതുരത
ഗൃഹാതുരത പൂക്കുന്ന
ഇടവഴികളിലൂടെയുള്ള യാത്ര ....
നിന്റെ പ്രണയ നിലാവ്
എനിക്ക് വഴി തെളിച്ചു.
എത്രയെത്ര ഭാവങ്ങളില്‍ ...
വാക്കായ്, വാഗ്മയങ്ങളായ്...,
ഈ യാത്രയില്‍ ഞാന്‍
അറിയുന്നു നിന്നെ.
എങ്കിലും.., ഒരു കടങ്കഥ പോലെ
നിനക്കായ് കവിതയെഴുതുകായാണ് ഞാന്‍.
പ്രണയത്തിന്‍ ഗൃഹാതുരത
വീണ്ടും പൂക്കുന്നു....
കൊഴിഞ്ഞു വീഴാനുള്ളതാണെന്നു
അറിയാമെങ്കിലും ......
ഈ പൂക്കാലത്തെ ഞാന്‍
ഒത്തിരി ഇഷ്ട്ടപ്പെടുന്നു...
ഇടവഴികളിലൂടെയുള്ള യാത്ര ....
നിന്റെ പ്രണയ നിലാവ്
എനിക്ക് വഴി തെളിച്ചു.
എത്രയെത്ര ഭാവങ്ങളില്‍ ...
വാക്കായ്, വാഗ്മയങ്ങളായ്...,
ഈ യാത്രയില്‍ ഞാന്‍
അറിയുന്നു നിന്നെ.
എങ്കിലും.., ഒരു കടങ്കഥ പോലെ
നിനക്കായ് കവിതയെഴുതുകായാണ് ഞാന്‍.
പ്രണയത്തിന്‍ ഗൃഹാതുരത
വീണ്ടും പൂക്കുന്നു....
കൊഴിഞ്ഞു വീഴാനുള്ളതാണെന്നു
അറിയാമെങ്കിലും ......
ഈ പൂക്കാലത്തെ ഞാന്‍
ഒത്തിരി ഇഷ്ട്ടപ്പെടുന്നു...
Saturday, 21 January 2012
രാത്രി മഴ പെയ്തു കൊണ്ടേയിരിക്കുന്നു..
പിന്‍വിളി കേള്‍ക്കാതകലുമീ
ഓര്‍മകളെ തിരയുന്നിതാ
ഈ നിശബ്ദ നിശീഥിനിയില്‍ .
ഇരുള്‍ നിറഞ്ഞ വഴികളില്‍
വിറയാര്‍ന്ന കൈകളാല്‍
തെന്നല്‍ വന്നുരസിയപ്പോള്‍....,
രക്തമൊലിക്കുന്ന നിഴല്ക്കോലങ്ങള്‍
കണ്ണീരു തുടയ്ക്കുന്നത്
ഒരു മിന്നാമിന്നിയുടെ ഇത്തിരി വെട്ടത്തില്‍
ഞാന്‍ നോക്കി നിന്നു.
അന്ന് പെയ്ത ആ രാത്രി മഴ
ആര്‍ക്കു വേണ്ടിയായിരുന്നു.....?
എനിക്കോ..., നിനക്കോ..., അതോ....,
നമ്മുടെ മൂഡസ്വര്‍ഗത്തിനോ?
രാത്രി അവസാനിച്ചിരിക്കുന്നു....
ഞാന്‍ നോവിന്‍ ചിതാ ഭസ്മത്തിന്റെ
സൂക്ഷിപ്പുകാരിയായി.
രാത്രി മഴ പെയ്തു കൊണ്ടേയിരിക്കുന്നു...
കൂടെ ഓര്‍മകളും.....
ഈ നിശബ്ദ നിശീഥിനിയില്‍ .
ഇരുള്‍ നിറഞ്ഞ വഴികളില്‍
വിറയാര്‍ന്ന കൈകളാല്‍
തെന്നല്‍ വന്നുരസിയപ്പോള്‍....,
രക്തമൊലിക്കുന്ന നിഴല്ക്കോലങ്ങള്‍
കണ്ണീരു തുടയ്ക്കുന്നത്
ഒരു മിന്നാമിന്നിയുടെ ഇത്തിരി വെട്ടത്തില്‍
ഞാന്‍ നോക്കി നിന്നു.
അന്ന് പെയ്ത ആ രാത്രി മഴ
ആര്‍ക്കു വേണ്ടിയായിരുന്നു.....?
എനിക്കോ..., നിനക്കോ..., അതോ....,
നമ്മുടെ മൂഡസ്വര്‍ഗത്തിനോ?
രാത്രി അവസാനിച്ചിരിക്കുന്നു....
ഞാന്‍ നോവിന്‍ ചിതാ ഭസ്മത്തിന്റെ
സൂക്ഷിപ്പുകാരിയായി.
രാത്രി മഴ പെയ്തു കൊണ്ടേയിരിക്കുന്നു...
കൂടെ ഓര്‍മകളും.....
Thursday, 19 January 2012
അപരിചിതര്‍...
സ്നേഹം തുളുമ്പി നില്‍ക്കുമ്പോഴും...
ഒരു കടങ്കഥ പോലെ
എന്നിലെ 'നിന്നെ' യും
നിന്നിലെ 'എന്നെ' യും
നമ്മള്‍ അപരിചിതരാക്കി.
ഇന്നലെകളിലെ 'നമ്മള്‍'..,
ഇന്ന് 'ഞാനും' 'നീയും' .
ഇവിടെ സ്നേഹത്തിന്റെ
ശ്വാസം നിലച്ചിരിക്കുന്നു...
'നമ്മള്‍' മരിച്ചിരിക്കുന്നു...
ഇനി ..., 'നീ' 'ഞാന്‍'
രണ്ടു അപരിചിതര്‍....,
സ്നേഹിച്ചു കൊതിതീരാത്തവരായ്,,,
അകലങ്ങളിലേയ്ക്ക്...
ഒരു കടങ്കഥ പോലെ
എന്നിലെ 'നിന്നെ' യും
നിന്നിലെ 'എന്നെ' യും
നമ്മള്‍ അപരിചിതരാക്കി.
ഇന്നലെകളിലെ 'നമ്മള്‍'..,
ഇന്ന് 'ഞാനും' 'നീയും' .
ഇവിടെ സ്നേഹത്തിന്റെ
ശ്വാസം നിലച്ചിരിക്കുന്നു...
'നമ്മള്‍' മരിച്ചിരിക്കുന്നു...
ഇനി ..., 'നീ' 'ഞാന്‍'
രണ്ടു അപരിചിതര്‍....,
സ്നേഹിച്ചു കൊതിതീരാത്തവരായ്,,,
അകലങ്ങളിലേയ്ക്ക്...
വീണ്ടെടുപ്പ്
മനസ്സില്‍ നിശബ്ദതയെ ആലേഖനം
ചെയ്തത് നിന്‍റെ പ്രണയമാണ്.
നമുക്കിടയില്‍ ഒരേ നിറമോ മണമോ ഇല്ല....
എങ്കിലും, അടഞ്ഞു കിടന്നിരുന്ന
ഹൃദയ കവാടത്തിന്‍ വിടവിലൂടെ
നിന്‍ പ്രണയം വീശി.....
ക്ഷണിക്കാതെയെത്തുന്ന അതിഥിയാണ്
എനിക്ക് നിന്‍ പ്രണയം....
ഏകാന്തതയുടെ തടവറയില്‍ എന്നെ
വലിച്ചെറിഞ്ഞു പോയ ഹിമകണങ്ങള്‍
എന്തിനോ പുനര്‍ജനിക്കുന്നു.
വീണ്ടും പ്രണയാര്‍ദ്രമായ ഒരു വരഷകാലം
എന്നെ മാത്രം തേടിയെത്തി.
നനഞ്ഞും നനയാതെയും ഒരു
കുടകീഴില് കൈകോര്‍ത്തു
നടന്നു നാം ആ പ്രണയമഴയിലൂടെ....
നനുത്ത മണ്ണില്‍ ഒളിഞ്ഞു കിടന്നിരുന്ന
വിരഹത്തിന്‍ മണമായിരുന്നു മഴതുല്ലികള്‍ക്ക്....
ഒടുവില്‍...നിശബ്തത വിടരാന്‍ വെമ്പുന്ന
ഇളം മൊട്ടുകലായ്...,പൂക്കളായ് വിടര്ന്നപ്പോഴേക്കും
നമ്മുടെ പ്രണയം കനത്ത മൌനത്തില്‍
പുതച്ചു മൂടിയുരങ്ങുകയാണ്...
ശിശിരകാലത്തിന്‍ വിക്രിതികലാല്‍
വീര്‍പ്പുമുട്ടിയ പ്രണയമേ....,
നിന്നെയോര്‍ക്കുമ്പോള്‍ വന്നുവീഴുന്നിതെന്നാത്മാവില്‍
മനസ്സിനെ അസ്വസ്ഥമാക്കുന്ന വരികള്‍....
ഞാന്‍ അടക്കം ചെയ്ത പ്രണയത്തിന്‍ മൂകസാക്ഷിയായി.
ഇന്നെനിക്കു സ്വന്തം മനസ്സിന്റെ ഏതു പ്രവിശ്യയില്‍
നിന്നെന്നറിയാത്ത വേദന മാത്രം.
ഓര്‍മകളാല്‍ ഉറഞ്ഞു പൊട്ടിയ മനസ്സ്
തിരയുന്നത് ഒരല്പം സാന്ത്വനമാണ്...
ഋതുക്കള്‍ ഓരോന്നായ് പടിയിറങ്ങുന്നു....
ഒടുവില്‍ വിരുന്നു വന്ന വസന്ത കാലം
മനസ്സിനോട് മന്ത്രിച്ചു ......
എല്ലാം സ്നേഹത്താല്‍ വീണ്ടെടുക്കാം.......
ചെയ്തത് നിന്‍റെ പ്രണയമാണ്.
നമുക്കിടയില്‍ ഒരേ നിറമോ മണമോ ഇല്ല....
എങ്കിലും, അടഞ്ഞു കിടന്നിരുന്ന
ഹൃദയ കവാടത്തിന്‍ വിടവിലൂടെ
നിന്‍ പ്രണയം വീശി.....
ക്ഷണിക്കാതെയെത്തുന്ന അതിഥിയാണ്
എനിക്ക് നിന്‍ പ്രണയം....
ഏകാന്തതയുടെ തടവറയില്‍ എന്നെ
വലിച്ചെറിഞ്ഞു പോയ ഹിമകണങ്ങള്‍
എന്തിനോ പുനര്‍ജനിക്കുന്നു.
വീണ്ടും പ്രണയാര്‍ദ്രമായ ഒരു വരഷകാലം
എന്നെ മാത്രം തേടിയെത്തി.
നനഞ്ഞും നനയാതെയും ഒരു
കുടകീഴില് കൈകോര്‍ത്തു
നടന്നു നാം ആ പ്രണയമഴയിലൂടെ....
നനുത്ത മണ്ണില്‍ ഒളിഞ്ഞു കിടന്നിരുന്ന
വിരഹത്തിന്‍ മണമായിരുന്നു മഴതുല്ലികള്‍ക്ക്....
ഒടുവില്‍...നിശബ്തത വിടരാന്‍ വെമ്പുന്ന
ഇളം മൊട്ടുകലായ്...,പൂക്കളായ് വിടര്ന്നപ്പോഴേക്കും
നമ്മുടെ പ്രണയം കനത്ത മൌനത്തില്‍
പുതച്ചു മൂടിയുരങ്ങുകയാണ്...
ശിശിരകാലത്തിന്‍ വിക്രിതികലാല്‍
വീര്‍പ്പുമുട്ടിയ പ്രണയമേ....,
നിന്നെയോര്‍ക്കുമ്പോള്‍ വന്നുവീഴുന്നിതെന്നാത്മാവില്‍
മനസ്സിനെ അസ്വസ്ഥമാക്കുന്ന വരികള്‍....
ഞാന്‍ അടക്കം ചെയ്ത പ്രണയത്തിന്‍ മൂകസാക്ഷിയായി.
ഇന്നെനിക്കു സ്വന്തം മനസ്സിന്റെ ഏതു പ്രവിശ്യയില്‍
നിന്നെന്നറിയാത്ത വേദന മാത്രം.
ഓര്‍മകളാല്‍ ഉറഞ്ഞു പൊട്ടിയ മനസ്സ്
തിരയുന്നത് ഒരല്പം സാന്ത്വനമാണ്...
ഋതുക്കള്‍ ഓരോന്നായ് പടിയിറങ്ങുന്നു....
ഒടുവില്‍ വിരുന്നു വന്ന വസന്ത കാലം
മനസ്സിനോട് മന്ത്രിച്ചു ......
എല്ലാം സ്നേഹത്താല്‍ വീണ്ടെടുക്കാം.......
Wednesday, 11 January 2012
Miss u dear Campus......
I miss my Friendzzz.... :(
Wen I c some other Gang sitting around, caring, slapping each othr.
Their mischievous smiles switching to loud laughter’s,
Though stranger to me,
they represent a part of my life i lost somewhere....
I miss my friends...., miss hostal dayz..., holidayz shoppng..., mrng studies..., evng muzic.., examz..., combin studies..., practicums..., records..., miss dat evening we...n v were sttng dat stone bench near our campus..., classroomz..., elizbth mam's psychology classes..., usha mam's borng classes..., julie mam's intrstng lectures..., mrng assumbly..., talk of d day..., PT Sir's punshmnts..., chairman sir's dialougz..., auditorium..., prgm practces..., clbrtnz..., teachng practc dayz...., student's luv...., tour dayz..., train journey...,etc...etc....... miss dat gldn dayz....
I like you all.... I love u all... Stay happy where ever you are....
Wen I c some other Gang sitting around, caring, slapping each othr.
Their mischievous smiles switching to loud laughter’s,
Though stranger to me,
they represent a part of my life i lost somewhere....
I miss my friends...., miss hostal dayz..., holidayz shoppng..., mrng studies..., evng muzic.., examz..., combin studies..., practicums..., records..., miss dat evening we...n v were sttng dat stone bench near our campus..., classroomz..., elizbth mam's psychology classes..., usha mam's borng classes..., julie mam's intrstng lectures..., mrng assumbly..., talk of d day..., PT Sir's punshmnts..., chairman sir's dialougz..., auditorium..., prgm practces..., clbrtnz..., teachng practc dayz...., student's luv...., tour dayz..., train journey...,etc...etc....... miss dat gldn dayz....
I like you all.... I love u all... Stay happy where ever you are....
ഒരു ചെമ്പനീര്‍ പൂക്കും സുഗന്ധം....
മറവിയുടെ ആഴക്കടലിലേയ്ക്ക്
ഒഴുക്കി വിടുംതോറും...
ഓര്‍മകളുടെ ഓളങ്ങള്‍
തിരികെ കൊണ്ടെത്തിക്കുന്ന
പുതുമ നഷ്ട്ടപ്പെടാത്ത ഒരു 'പ്രണയം'....
ഏകാന്തതയുടെ നിമിഷങ്ങളില്‍
ഞാന്‍ ഓമനിക്കുന്ന ഓര്‍മകള്‍ക്ക്
നിന്റെ പ്രണയത്തിന്റെ നിറമാണ്...
അറിയരുത്..... നീയറിയരുത് ......
അറിയാതെ പറയാതെ
വെയ്ക്കുന്നതിന്റെ സുഖം
ഞാന്‍ അറിയുന്നു......
ഒടുക്കത്തെ പകലിനു സാക്ഷിയാകുന്നത് വരെ
എനിക്ക് കൂട്ടായി ഈ ഓര്‍മകളും.....
ദൂരെയെവിടെയോ......,
ഒരു ചെമ്പനീര്‍ പൂക്കുന്ന സുഗന്ധം.......
ഒഴുക്കി വിടുംതോറും...
ഓര്‍മകളുടെ ഓളങ്ങള്‍
തിരികെ കൊണ്ടെത്തിക്കുന്ന
പുതുമ നഷ്ട്ടപ്പെടാത്ത ഒരു 'പ്രണയം'....
ഏകാന്തതയുടെ നിമിഷങ്ങളില്‍
ഞാന്‍ ഓമനിക്കുന്ന ഓര്‍മകള്‍ക്ക്
നിന്റെ പ്രണയത്തിന്റെ നിറമാണ്...
അറിയരുത്..... നീയറിയരുത് ......
അറിയാതെ പറയാതെ
വെയ്ക്കുന്നതിന്റെ സുഖം
ഞാന്‍ അറിയുന്നു......
ഒടുക്കത്തെ പകലിനു സാക്ഷിയാകുന്നത് വരെ
എനിക്ക് കൂട്ടായി ഈ ഓര്‍മകളും.....
ദൂരെയെവിടെയോ......,
ഒരു ചെമ്പനീര്‍ പൂക്കുന്ന സുഗന്ധം.......
Thursday, 8 December 2011
Wednesday, 2 November 2011
ഓര്‍മകളിലെ നാലുമണി പൂക്കള്‍...........
നാലു മണി പൂക്കളോടൊപ്പം ആയിരിരുന്നു ഇന്ന്......
ഓര്മ്മകള് പങ്കു വെച്ച്...., സൗഹൃദം പങ്കു വെച്ച്.....
മഴ നനഞ്ഞ്...... അങ്ങനെ അങ്ങനെ അങ്ങനെ.....
നമ്മുടെ 'ഇന്ന്' ഓര്മകളില് തെളിഞ്ഞു നില്ക്കുന്ന
ഒരു പകല് നക്ഷത്രം പോലെ.....
ഓര്മ്മകള് പങ്കു വെച്ച്...., സൗഹൃദം പങ്കു വെച്ച്.....
മഴ നനഞ്ഞ്...... അങ്ങനെ അങ്ങനെ അങ്ങനെ.....
നമ്മുടെ 'ഇന്ന്' ഓര്മകളില് തെളിഞ്ഞു നില്ക്കുന്ന
ഒരു പകല് നക്ഷത്രം പോലെ.....
Friday, 29 July 2011
വിരഹം....
വേനല്‍ മഴയില്‍
കുതിര്‍ന്ന സ്വപ്നം....
എന്തിനോ വിടര്‍ന്ന
പനിനീര്‍ നീളും വഴികളില്‍
ചിതറിയപ്പോള്‍.....
ആരോ പിറുപിറുത്തു,
'വിരഹം'.....
കുതിര്‍ന്ന സ്വപ്നം....
എന്തിനോ വിടര്‍ന്ന
പനിനീര്‍ നീളും വഴികളില്‍
ചിതറിയപ്പോള്‍.....
ആരോ പിറുപിറുത്തു,
'വിരഹം'.....
പ്രണയം...
ശരറാന്തല്‍ ഉടഞ്ഞ ഇരുട്ടില്‍
രൂപമില്ലാത്ത സാമീപ്യം
ഭൂമിയുടെ നിശാവസ്ത്രത്തില്‍
ഒളിപ്പിച്ച സ്നേഹം സമ്മാനിച്ചു...
നിശബ്തതയാല്‍ മനം നിറഞ്ഞപ്പോള്‍
ഒരൊഴിഞ്ഞ സമ്മാനം വിതുമ്പി...
രാത്രി അതിനു പേരിട്ടു- 'പ്രണയം'
രൂപമില്ലാത്ത സാമീപ്യം
ഭൂമിയുടെ നിശാവസ്ത്രത്തില്‍
ഒളിപ്പിച്ച സ്നേഹം സമ്മാനിച്ചു...
നിശബ്തതയാല്‍ മനം നിറഞ്ഞപ്പോള്‍
ഒരൊഴിഞ്ഞ സമ്മാനം വിതുമ്പി...
രാത്രി അതിനു പേരിട്ടു- 'പ്രണയം'
Sunday, 24 July 2011
വെളുത്ത മരണം ...
ആത്മാവിന്റെ വശ്യതകളിലെവിടെയോ
നഷ്ടമായ ഓര്‍മ്മകള്‍ പുനര്‍ജനിക്കുമ്പോള്‍
ഹൃദയ നൊമ്പരത്തിന്‍ മൗനം
മനസ്സിനെ കല്ലരകല്‍ക്കരികിലെത്തിച്ചു.
മണ്ണിനോടിണങ്ങി കഴിയുന്ന
വയലറ്റ് പുഷ്പങ്ങള്‍ എന്നെ
നോക്കി പുഞ്ചിരിക്കുന്നു.....
എന്റെ നിരാലംബമായ വികാരങ്ങളിലും
ഏകാന്തമായ ചുംബനങ്ങളിലും
മൌനമായ കണ്ണുനീരിലും
മരണം മണക്കുന്നു...
മരണത്തെ പ്രണയിച്ചാല്‍
മനസ്സില്‍വീര്‍പ്പുമുട്ടുന്ന സ്നേഹം
സ്വതന്ത്രമാകുമെന്നു കാതുകളില്‍ മുഴങ്ങുന്നു...
ഇനിയും നൊമ്പരപെട്ടാല്‍
മനസ്സിന്റെ താളം നിലയ്ക്കും.....
ഈ മരണത്തിനു വെളുത്ത നിറമാണ്...
ജീവിതത്തിനു കറുപ്പും.
Subscribe to:
Posts (Atom)





.jpg)

.jpg)








