Thursday, 8 December 2011

സ്നേഹം...

 
                   ഈ   ലോകത്തെ   'സ്നേഹ'മെന്ന്  കൂട്ടി  വായിക്കാം.....
                   സ്നേഹം    'എന്നെ'യും    'നിന്നെ'യും    'നമ്മളാ'ക്കി   മാറ്റും...  

Wednesday, 2 November 2011

ഓര്‍മകളിലെ നാലുമണി പൂക്കള്‍...........

നാലു മണി പൂക്കളോടൊപ്പം ആയിരിരുന്നു ഇന്ന്......
ഓര്മ്മകള് പങ്കു വെച്ച്...., സൗഹൃദം പങ്കു വെച്ച്.....
മഴ നനഞ്ഞ്...... അങ്ങനെ അങ്ങനെ അങ്ങനെ.....
നമ്മുടെ 'ഇന്ന്' ഓര്മകളില് തെളിഞ്ഞു നില്ക്കുന്ന
ഒരു പകല് നക്ഷത്രം പോലെ.....

Friday, 29 July 2011

വിരഹം....

വേനല്‍ മഴയില്‍
കുതിര്‍ന്ന സ്വപ്നം....
എന്തിനോ വിടര്‍ന്ന
പനിനീര്‍ നീളും വഴികളില്‍
ചിതറിയപ്പോള്‍.....
ആരോ പിറുപിറുത്തു,
'വിരഹം'.....

പ്രണയം...

ശരറാന്തല്‍ ഉടഞ്ഞ ഇരുട്ടില്‍
രൂപമില്ലാത്ത സാമീപ്യം
ഭൂമിയുടെ നിശാവസ്ത്രത്തില്‍
ഒളിപ്പിച്ച സ്നേഹം സമ്മാനിച്ചു...
നിശബ്തതയാല്‍ മനം നിറഞ്ഞപ്പോള്‍
ഒരൊഴിഞ്ഞ സമ്മാനം വിതുമ്പി...
രാത്രി അതിനു പേരിട്ടു- 'പ്രണയം'

Sunday, 24 July 2011

വെളുത്ത മരണം ...

ആത്മാവിന്റെ വശ്യതകളിലെവിടെയോ

നഷ്ടമായ ഓര്‍മ്മകള്‍ പുനര്‍ജനിക്കുമ്പോള്‍

ഹൃദയ നൊമ്പരത്തിന്‍ മൗനം

മനസ്സിനെ കല്ലരകല്‍ക്കരികിലെത്തിച്ചു.

മണ്ണിനോടിണങ്ങി കഴിയുന്ന

വയലറ്റ് പുഷ്പങ്ങള്‍ എന്നെ

നോക്കി പുഞ്ചിരിക്കുന്നു.....

എന്റെ നിരാലംബമായ വികാരങ്ങളിലും

ഏകാന്തമായ ചുംബനങ്ങളിലും

മൌനമായ കണ്ണുനീരിലും

മരണം മണക്കുന്നു...

മരണത്തെ പ്രണയിച്ചാല്‍

മനസ്സില്‍വീര്‍പ്പുമുട്ടുന്ന സ്നേഹം

സ്വതന്ത്രമാകുമെന്നു കാതുകളില്‍ മുഴങ്ങുന്നു...

ഇനിയും നൊമ്പരപെട്ടാല്‍

മനസ്സിന്റെ താളം നിലയ്ക്കും.....

ഈ മരണത്തിനു വെളുത്ത നിറമാണ്...

ജീവിതത്തിനു കറുപ്പും.


Friday, 22 July 2011

കുഞ്ഞുമാവിന്റടിയിലെ വസന്തകാലം......

ഓര്‍മകളുടെ നിലാവ് പെയ്യുന്ന
ബോധ ചന്ദ്രികയില്‍ മുങ്ങി ,
ഇന്നലെകളെ നോക്കുമ്പോള്‍
...മധുരമാമെന്തെങ്കിലും ബാക്കിയുണ്ടാകും...
അത്, കുഞ്ഞുമാവിന്റടിയിലെ
മധുര നൊമ്പരങ്ങള്‍ ആയിരിക്കും...
നിശബ്ദ സാഗരഗര്ഭത്തില്‍ ഇപ്പോഴും
മിടിക്കുന്നു ആ ഓര്‍മ്മകള്‍...
വസന്തകാലത്തിന്‍ ഓര്‍മ്മകള്‍...
ഒടുവില്‍.... ഒരപേക്ഷ,
കാലമേ..., നീ മായ്ക്കരുത്
കുഞ്ഞുമാവിന്റടിയിലെ ആ
വസന്തകാലത്തിന്നോര്‍മകളെ...See More

മഴയും...മൗനവും.....

മഴയെ മഞ്ഞിനേക്കാള്‍ ഇഷ്ടമാണെനിക്ക്... കാരണം, എന്‍റെ മൗനവും മഴയും കൂട്ടുകാരാണ്.
പിന്നെ മഴ പെയ്യുമ്പോള്‍ പ്രിയമുള്ള ഒരു സാമീപ്യം തൊട്ടരികില്‍ എവിടെയോ ഒളിച്ചു കളിക്കും.
രൂപമില്ലാത്ത ആ സാമീപ്യം എനിക്ക് സാന്ത്വനമാണ്. മനസ്സില്‍ ഗൃഹാതുരതകള്‍ ഉണര്‍ത്തുന്നതും
മഴയാണ്.... ഈ മനസ്സില്‍ വിങ്ങി നിന്നതത്രെയും മഴയോടൊപ്പം ഒഴുകി പോകും. ...........
" പിണങ്ങിയും ഇണങ്ങിയും
കൈ കോര്‍ത്ത്‌ നടക്കുന്ന
'ഞാനും' 'നീയു'മാണ്
മഴയും മൗനവും....."

Tuesday, 12 July 2011

ഞാന്‍.....

ഞാന്‍..... ഓര്‍മകളെ ഒരുപാട് പ്രണയിക്കുന്ന കൂട്ടുകാരി........

Sunday, 10 July 2011

ഓര്‍മ്മകള്‍ സൌഹൃദത്തെ തലോടുമ്പോള്‍...

ആത്മാവിന്റെ വശ്യതകളിലെവിടെയോ മയങ്ങി കിടന്ന ഓര്‍മ്മകള്‍ പുനര്‍ജനിക്കുന്നു. സ്നേഹം കൊണ്ട്മനസ്സിനെ തൊട്ടുണര്‍ത്തിയ കൂട്ടുകാരുടെ മുഖങ്ങള്‍... ഹോസ്ടല്‍ മുറിയിലെ ഇണക്കങ്ങള്‍.., പിണക്കങ്ങള്‍.., അങ്ങനെ എല്ലാം ഇനി ഓര്‍മ്മകള്‍ മാത്രം. ഒരു വര്‍ഷത്തെ B.Ed campus life സമ്മാനിച്ചത്‌ ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാനുള്ള നിമിഷങ്ങളെയാണ്....
ഇനി വരില്ലെന്ന് പറഞ്ഞ യാത്രയായ പകലുകള്‍..., രാത്രികള്‍..,എല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. സൌഹൃദ കൂട്ടില്‍ നിന്നും ഉയര്‍ന്നു വന്ന കളിചിരികളുടെ...,തമാശകളുടെ..,നൊമ്പരത്തിന്റെ..,സന്തോഷത്തിന്‍റെ ....
ഓരോ നിമിഷങ്ങളും പങ്കുവെച്ചപ്പോള്‍ അവിടെ ഞാനില്ല ...നീയില്ല
.....മറിച്ച് 'നമ്മള്‍' ആയിരുന്നു.....

"അഗാധ സൌഹൃതത്തിന്‍ സ്മരണകള്‍ സ്വന്തമാക്കാന്‍
വിരഹത്തിന്‍ തീവ്രതയ്ക്ക് വീണ്ടും ഒരു സാക്ഷിയാകാന്‍
നാം ഇത് വഴി വന്നു......
ഇവിടെ ഒത്തു ചേര്‍ന്നു....."

[ 30 - 09 - 09 ] ഒരു ഡയറി കുറുപ്പ്.